ഇന്ന് തിരുവനന്തപുരത്ത് മാത്രം ആയിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

ഇന്ന് തിരുവനന്തപുരത്ത് മാത്രം ആയിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിൽ മാത്രം ആയിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ആയിരത്തിന് മുകളിൽ രോ​ഗികളുള്ളത്. സംസ്ഥാനത്ത് ആകെ ഇന്ന് 7224 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂർ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂർ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസർക്കോട് 124 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,914 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

35,000 കടന്ന് മരണം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 372 മരണങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 35,040 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 33 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 6679 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 473 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7638 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1247, കൊല്ലം 509, പത്തനംതിട്ട 435, ആലപ്പുഴ 322, കോട്ടയം 600, ഇടുക്കി 102, എറണാകുളം 484, തൃശൂർ 1950, പാലക്കാട് 378, മലപ്പുറം 324, കോഴിക്കോട് 637, വയനാട് 289, കണ്ണൂർ 255, കാസർക്കോട് 106 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 69,625 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,36,791 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com