ഷൊര്‍ണൂരില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 09:02 AM  |  

Last Updated: 14th November 2021 09:23 AM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം


ഷൊര്‍ണൂര്‍: പാലക്കാട് രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അനിരുദ്ധ്(4), അഭിനവ്(1) എന്നിവരാണ് മരിച്ചത്. 

മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കയ്യിലെ ഞരമ്പ് മുറിച്ചതിന് ശേഷം ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവ്യ ഗുരുതരാവസ്ഥയിലാണ്.ഭര്‍ത്താവ് വന്ന് നോക്കുമ്പോഴാണ് ആത്മഹത്യാ ശ്രമം അറിയുന്നത്. പിന്നാലെ മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി.

സംഭവം അറിഞ്ഞതിന് പിന്നാലെ ദിവ്യയുടെ ഭര്‍ത്താവിന്റെ അമ്മയുടെ അമ്മയും
ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ ഇവരുടെ നില ഗുരുതരം അല്ല. 
അമ്മണിയമ്മയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.