പരശുറാമിനും ഏറനാടിനും ജനറൽ കോച്ചുകൾ; 25 മുതൽ യാത്ര ചെയ്യാം

പരശുറാമിനും ഏറനാടിനും ജനറൽ കോച്ചുകൾ; 25 മുതൽ യാത്ര ചെയ്യാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: കേരളത്തിലൂടെ ഓടുന്ന പത്ത് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. മൊത്തം 18 ട്രെയിനുകളിലാണ് റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചത്. ഇതിൽ പത്ത് ട്രെയിനുകൾ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്‌ .

ഈ മാസം 25 മുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. സീസൺ ടിക്കറ്റുകാർക്കും ഏറെ ഉപകാരപ്രദമാണ് തീരുമാനം. അതേ സമയം മലബാർ, മാവേലി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല.

റിസർവേഷനില്ലാത്ത കോച്ചുകൾ ഈ ട്രെയിനുകളിൽ

22609- മംഗളൂരു- കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ. 22610-കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ. 

16605- മംഗളൂരു- നാഗർകോവിൽ ഏറനാട് എക്‌സ്പ്രസ്- ആറ് കോച്ചുകൾ. 16606-നാഗർകോവിൽ- മംഗളൂരു ഏറനാട് എക്‌സ്പ്രസ്- ആറ് കോച്ചുകൾ. 

6791- തിരുനൽവേലി- പാലക്കാട് പാലരുവി എക്‌സ്പ്രസ്- നാല് കോച്ചുകൾ. 16792- പാലക്കാട്- തിരുനൽവേലി പാലരുവി എക്‌സ്പ്രസ്- നാല് കോച്ചുകൾ.

16649- മംഗളൂരു- നാഗർകോവിൽ പരശുറാം എക്‌സ്പ്രസ്- ആറ് കോച്ചുകൾ. 16650- നാഗർകോവിൽ- മംഗളൂരു- പരശുറാം എക്‌സ്പ്രസ്- ആറ് കോച്ചുകൾ. 

16191- താംബരം- നാഗർകോവിൽ അന്ത്യോദയ സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ. 16192- നാഗർകോവിൽ- താംബരം അന്ത്യോദയ സൂപ്പർഫാസ്റ്റ്- ആറ് കോച്ചുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com