കൊച്ചിയിലെ പാര്‍ക്കില്‍ തനിച്ച് രണ്ടുവയസ്സുകാരന്‍;കയ്യില്‍ ഒരു പായ്ക്കറ്റ് ബിസ്‌കറ്റ്, മാതാപിതാക്കളെ കാണാനില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2021 07:39 PM  |  

Last Updated: 20th November 2021 07:39 PM  |   A+A-   |  

CHILD

ടെലിവിഷന്‍ സ്‌ക്രീന്‍ഷോട്ട്

 

കൊച്ചി: കൊച്ചിയില്‍ രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി നെഹ്‌റു പാര്‍ക്കിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച  ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. മണിക്കൂറുകളോളം മാതാപിതാക്കളുടെ അസാന്നിധ്യം ശ്രദ്ധിച്ച നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചെങ്കിലും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തന്‍ സാധിച്ചില്ല. 

കുട്ടിയെ കണ്ടെത്തുമ്പോള്‍ ഒരു പാക്കറ്റ് ബിസ്‌ക്കറ്റ് മാത്രമാണ് കൈയിലുണ്ടായിരുന്നത്. ഭാഷാ സഹായിയെ എത്തിച്ച് കുട്ടി സംസാരിക്കുന്നത് അസമീസാണെന്നും കുഞ്ഞിന്റെ പേര് രാഹുല്‍ എന്നാണെന്നും തിരിച്ചറിഞ്ഞു. പ്രിയങ്ക എന്നാണ് അമ്മയുടെ പേരെന്നും കുട്ടി പറയുന്നു. ഭക്ഷണം എന്ന വാക്ക് മാത്രമാണ് കുട്ടി മലയാളത്തില്‍ പറയുന്നത്. 

ആരോഗ്യപ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെന്ന് വൈദ്യപരിശോധയില്‍ വ്യക്തമായതോടെ കുട്ടിയെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേക്ക് കൈമാറി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.