മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് തര്‍ക്കം; ഇടുക്കിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു

മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്നുണ്ടായത തര്‍ക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്
ആത്മഹത്യ ചെയ്ത പത്താംക്ലാസ് വിദ്യാര്‍ഥി റസല്‍
ആത്മഹത്യ ചെയ്ത പത്താംക്ലാസ് വിദ്യാര്‍ഥി റസല്‍

തൊടുപുഴ:  ഇടുക്കി കൊക്കയാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.  വടക്കെ പുളിക്കല്‍ ആരിഫിന്റെ മകന്‍ റസല്‍ മുഹമ്മദാണ് മരിച്ചത്.

മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ തുടര്‍ന്നുണ്ടായത തര്‍ക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. രാവിലെ നാല് മണിക്ക് കുട്ടിയുടെ അമ്മ ഉണര്‍ന്നുനോക്കിയപ്പോള്‍ മകന്‍ മൊബൈലില്‍ കളിക്കുന്നതാണ് കണ്ടത്. ഇതേതുടര്‍ന്ന് അമ്മ മൊബൈല്‍ വാങ്ങി വച്ചു. പിന്നീട് ചോദിച്ചെങ്കിലും പഠിച്ച് കഴിഞ്ഞ ശേഷം തരാമെന്ന് പറയുകയും ചെയ്തു. പിന്നീട് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ചോദിച്ചപ്പോള്‍ മുറിയില്‍ നിന്ന് എടുക്കാന്‍ പറയുകയും ചെയ്തു.

അതിന് ശേഷം തുണിയലക്കുന്നതിനായി അമ്മ പുറത്തേക്ക് പോയി. ഒരു മണിയോടെ തിരിച്ചെത്തിയപ്പോള്‍ മുറിക്കകത്ത് മകനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ മകനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലിസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com