കുത്തിയൊലിച്ച് വെള്ളം; ഇരുനില വീട് പൂര്‍ണമായി പുഴയിലേക്ക് വീണു, ഞെട്ടിക്കുന്ന വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th October 2021 05:46 PM  |  

Last Updated: 17th October 2021 05:46 PM  |   A+A-   |  

house_collaps_koottikkal

വീഡിയോ സ്‌ക്രീന്‍ഷോട്ട് 


 

കോട്ടയം: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെയോടെ കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. അപകടസാധ്യത കണക്കിലെടുത്ത് വീട്ടുകാരെ നേരത്തെ മാറ്റിയത് ആള്‍നാശം ഒഴിവാക്കി. 

വീടിന് പിന്നിലാണ് പുഴ. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചു വന്നതിനെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയും വീട് പൂര്‍ണമായും വെള്ളത്തില്‍ ഒലിച്ചുപോവുകയും ചെയ്തു.