ഡാമുകളിലെ ജലനിരപ്പ് ഉയർന്നു; ഇടുക്കിയിൽ 2396. 86 അടി ആയാൽ ജാ​ഗ്രതാനിർദേശം; സ്ഥിതിവിലയിരുത്താൻ കെഎസ്ഇബി യോ​ഗം വിളിച്ചു

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 40 സെന്റീമീറ്റർ കൂടി ഉയർത്തി
മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നപ്പോള്‍
മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നപ്പോള്‍

കൊച്ചി; സംസ്ഥാനത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 131.35 അടിയായാണ് ഉയർന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396. 86 അടി ആയാണ് ഉയർന്നത്. ജലനിരപ്പ് വീണ്ടും ഉയർന്ന് 2396. 86 അടി ആയാൽ ജാ​ഗ്രത നിർദേശം നൽകും. 

തിരുവനന്തപുരത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 40 സെന്റീമീറ്റർ കൂടി ഉയർത്തി. സമീപ പ്രദേശത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്റ്റർ അറിയിച്ചു. പേപ്പാറ ഡാമിലെ ഷട്ടറുകളും 100 സെന്റീമീറ്റർ ഉയർത്തിയിരിക്കുകയയാണ്. 

ഡാമുകൾ തുറക്കേണ്ടിവന്നാൽ 

പോത്തുണ്ടി ഡാമുകളിലെ മൂന്നു ഷട്ടറുകളും ഒരു സെന്റീമീറ്ററാക്കി താഴ്ത്തി. നെല്ലിയാമ്പതിയിൽ മഴ കുറഞ്ഞതോടെയാണ് ഷട്ടറുകൾ താഴ്ത്തിയത്. കക്കി- ആനത്തോട് ഡാം തുറന്നേക്കില്ല. അതിനിടെ കേരളം പ്രളയക്കെടുതിയിലായതോടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കെഎസ്ഇബി യോ​ഗം ചേരും. കക്കി, ഇടുക്കി, ഇടമലയാർ ഡാമുകൾ തുറക്കേണ്ടിവന്നാൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് യോ​ഗം. 

വൈദ്യുത ഉൽപ്പാദനം വർദ്ധിപ്പിച്ചു

സംസ്ഥാനത്തെ ഡാമുകളെല്ലാം നിറഞ്ഞതോടെ എല്ലാ ജല വൈദ്യുത പദ്ധതികളും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്. കെഎസ്ഇബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിച്ചു. 71 ദശലക്ഷം യൂണിറ്റാണ് കേരളത്തില്‍ പ്രതിദിനം വേണ്ടത്. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കല്‍ക്കരിക്ഷമം മൂലം കുറഞ്ഞത് സംസ്ഥാനത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇലക്ട്രിസിറ്റി വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലും കുറവുണ്ട്. വൈദ്യുതി പ്രതിസന്ധി തുടരും എന്നതിനാല്‍ ഇടുക്കി ഉള്‍പ്പടെയുള്ള ജലവൈദ്യുതി നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.  കേന്ദ്രപൂളിലേക്ക് വൈദ്യുതി നല്‍കി സഹായിക്കാന്‍ കേന്ദ്രം കേരളത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com