ബുധന്‍ മുതല്‍ വെള്ളി വരെ സംസ്ഥാനത്തൊട്ടാകെ മഴ; മുന്നറിയിപ്പ് 

കേരളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേരളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ബുധനാഴ്ച ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട്  ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  വെള്ളിയാഴ്ച കാസര്‍കോട് ജില്ലയില്‍ ഒഴികെ മറ്റെല്ലായിടത്തും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ബുധനാഴ്ച മുതല്‍ ശക്തമായ മഴ

പെരുമഴ കലിതുള്ളിയ രണ്ടു ദിവസത്തിനു ശേഷം സംസ്ഥാനത്ത് ഇന്നു തെളിഞ്ഞ കാലാവസ്ഥയെന്നു പ്രവചനം. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. 

സംസ്ഥാനത്തെ പതിനാലു ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും നാളെയും പ്രത്യേക ജാഗ്രതാ നിര്‍ദേശം ഒന്നുമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടര മില്ലി മീറ്റര്‍ മുതല്‍ പതിനഞ്ചര മില്ലി മീറ്റര്‍ വരെയുള്ള ചെറിയ മഴയോ 64 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയോ ആണ് ഈ ദിവസങ്ങളില്‍ പെയ്യാനിടയുള്ളത് എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com