മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിൽ ; ജാ​ഗ്രതാ നിർദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 02:05 PM  |  

Last Updated: 19th October 2021 02:12 PM  |   A+A-   |  

muvattupuzha

ഫയല്‍ ചിത്രം

 

കൊച്ചി : മൂവാറ്റുപുഴയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് മുകളിലേയ്ക്ക് ഉയർന്നതിനാൽ നദീ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഇടുക്കി ഡാം തുറന്ന സാഹചര്യത്തില്‍ ജലനിരപ്പ് വീണ്ടും ഉയരാനിടയുണ്ടെന്ന് കോട്ടയം കലക്ടർ ഡോ. പി കെ  ജയശ്രീ അറിയിച്ചു.

നദിയിൽ ഇറങ്ങരുത്

ആളുകൾ  നദിയിൽ ഇറങ്ങരുതെന്ന് കലക്ടർ ആവശ്യപ്പെട്ടു. നദീതീരത്തു നിന്ന്  മൊബൈലിൽ സെൽഫി എടുക്കുന്നത് അടക്കം  ഒഴിവാക്കണം. എല്ലാ താലൂക്കുകളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് ഡെപ്യൂട്ടി കലക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.വൈക്കം താലൂക്കിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് താലൂക്ക് തല ഇന്‍സിഡെന്റ് റെസ്‌പോണ്‍സ് സിസ്റ്റം ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

ബുധനാഴ്ച മുതൽ കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി  ഇടുക്കി ഡാം ഇന്ന് 11 മണിക്ക് തുറന്നു. ചെറുതോണി ഡാമിലെ മൂന്നു ഷട്ടറുകളാണ് 35 സെന്റിമീറ്റർ ഉയർത്തിയത്.  സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കി കളയുന്നത്.