'ആര്‍എസ്എസുകാരന്‍ ആവല്ലെടാ'; എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം (വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്  |   Published: 21st October 2021 02:50 PM  |  

Last Updated: 21st October 2021 02:50 PM  |   A+A-   |  

sfi-aisf_clash_1

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

കോട്ടയം:എംജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം. എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത് പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. 

ക്യാമ്പസിലെത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു എന്ന് എഐഎസ്എഫ് ആരോപിച്ചു. എഐഎസ്എഫ് പ്രവര്‍ത്തകനെ പിന്നില്‍ നിന്ന് ചവിട്ടുന്നതിന്റെ വീഡിയോ പുറത്തുവന്നു. വനിതാ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.