'സ്ഥലത്തില്ലായിരുന്നു' എന്ന വാദം പൊളിഞ്ഞു; എഐഎസ്എഫ് വനിതാ നേതാവുമായി തര്‍ക്കിക്കുന്ന എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിന്റെ വീഡിയോ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2021 06:09 PM  |  

Last Updated: 23rd October 2021 06:15 PM  |   A+A-   |  

aisf-sfi_clash

വീഡിയോ സ്‌ക്രീന്‍ഷോട്ട്


കൊച്ചി: എംജി യൂണിവേഴ്‌സിറ്റി എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തിന്റെ പുതിയ ദൃശ്യം പുറത്ത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അര്‍ഷോയും അക്രമത്തിന് ഇരയായ എഐഎസ്എഫ് വനിതാ നേതാവും തമ്മിലുള്ള വാക്കുതര്‍ക്കത്തിന്റെ വീഡിയോയാണ് പുറത്തുവന്നത്. 

നേരത്തെ, സംഭവ സമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നെന്നും എഐഎസ്എഫ് വ്യാജ പരാതി ഉയര്‍ത്തുകയാണെന്നും ആരോപിച്ച് അര്‍ഷോ ചാനല്‍ ചര്‍ച്ചയില്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. 

 

എഐഎസ്എഫ് വനിതാ നേതാവിനെ അക്രമിച്ചകേസില്‍ അര്‍ഷോ അടക്കമുള്ള എസ്എഫ്‌ഐ നേതാക്കള്‍ക്ക് എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അമല്‍, പ്രജിത്ത്, എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം കെ എം അരുണ്‍, ഷിയാസ്,ടോണി കുരിയാക്കോസ് എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തത്. സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.