വിഷഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമം, പിന്നാലെ വനിതാ ഡോക്ടറെ പട്ടാപ്പകല്‍ ആക്രമിച്ചു; ചികിത്സ കഴിഞ്ഞിറങ്ങിയതോടെ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th October 2021 08:41 AM  |  

Last Updated: 27th October 2021 08:49 AM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: വാക്കേറ്റത്തിന് പിന്നാലെ ‍ഡോക്ടറായ യുവതിയെ പട്ടാപ്പകൽ റോഡിൽ വെച്ച് ആക്രമിച്ച യുവാവ് അറസ്റ്റിൽ. വിഷ ​ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന് ശേഷമായിരുന്നു യുവതിയെ കഴിത്തിന് പിടിച്ച് കൊല്ലാൻ ശ്രമിച്ചത്. ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 
 
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് യുവ ഡോക്ടറുമായി കോട്ടുകാൽ വട്ടവിള ചരിവിള രാജ് നിവാസിൽ ശരത്ത് രാജ് (27)  പിടിയിലാവുന്നത്. വാക്കേറ്റത്തിന് ശേഷം കാറിനുള്ളിൽ വെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പാറശ്ശാല പോലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ആയതിനെത്തുടർന്ന് അറസ്റ്റുചെയ്തത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ആദ്യം പരാതി നൽകാൻ യുവതി വിസമ്മതിച്ചിരുന്നു. 

ഈ മാസം 20ന് ഇരുവരും ഉച്ചയ്ക്ക് ഉദിയൻകുളങ്ങരയ്ക്ക് സമീപത്ത് കാറിൽ എത്തി. ഇവിടെ വെച്ചാണ് യുവതിയെ ആക്രമിക്കുവാൻ ശ്രമിക്കുയും ചെയ്തു.  പ്രദേശവാസികൾ ഓടിയെത്തിയാണ് യുവാവിനെ പിടിച്ചുമാറ്റിയത്. യുവാവ് വിഷഗുളിക കഴിച്ചതായി യുവതി പറഞ്ഞിരുന്നു. ഇതോടെ പ്രദേശവാസികൾ പോലീസിന്റെ സഹായത്തോടെ യുവാവിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 

രണ്ടുദിവസത്തിനുശേഷം പിതാവിനോടൊപ്പം സ്റ്റേഷനിലെത്തിയ യുവതി കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും മൊഴി നൽകുകയും ചെയ്തു. തുടർന്നാണ് യുവാവിനെ പ്രതിയാക്കി പാറശ്ശാല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ‌