തെക്കന്‍ കേരളത്തില്‍ കനത്ത മഴ; പുനലൂരില്‍ മലവെള്ളപ്പാച്ചില്‍ (വീഡിയോ)

കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്


കൊല്ലം: തെക്കന്‍ കേരളത്തില്‍ കനത്ത മഴ. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കൊല്ലം പുനലൂരില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഇടപ്പാളയത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാല് വീടുകളില്‍ വെള്ളം കയറി. ആളപായമില്ല. ഒരു ജീപ്പും കാറും ഓട്ടോറിക്ഷയും ഒഴുകിപ്പോയി. 

കൊല്ലത്ത് ഓറഞ്ച് അലര്‍ട്ട് 

നാളെ കൊല്ലം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

എരുമേലിയില്‍ ഉരുള്‍പൊട്ടല്‍

കനത്തമഴയെ തുടര്‍ന്ന് എരുമേലി ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടി. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. മലവെളളപ്പാച്ചിലില്‍ ഓട്ടോറിക്ഷ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്.

ഏയ്ഞ്ചല്‍വാലി വനത്തിനുള്ളില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഏയ്ഞ്ചല്‍വാലി പഞ്ചായത്തിലെ ഏയ്ഞ്ചല്‍ വാലി ജംഗ്ഷന്‍, പള്ളിപടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് നാശനഷ്ടമുണ്ടായത്.സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും മലവെള്ളം ഇരച്ചുകയറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com