'ഫ്രാന്‍സിസ് മാര്‍പ്പാപ്പ വന്‍ ചതിയാണ് കാണിച്ചത്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2021 08:46 AM  |  

Last Updated: 31st October 2021 08:46 AM  |   A+A-   |  

Pope-Modi meeting

മോദി- മാര്‍പാപ്പ കൂടിക്കാഴ്ച/ ട്വിറ്റര്‍ ചിത്രം

 

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചതില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. വര്‍ഗ്ഗീയ വാദി'യായ അടല്‍ ബിഹാരി വാജ്‌പേയിക്ക് ശേഷം മറ്റൊരു വര്‍ഗ്ഗീയ വാദി നരേന്ദ്ര മോദി പ്രധാനമന്ത്രി ആകേണ്ടി വന്നു വത്തിക്കാന്‍ കൊട്ടാരത്തിന്റെ വാതില്‍ ഇന്ത്യക്ക് വേണ്ടി തുറക്കാനെന്ന് സന്ദീപ് വചസ്പതി സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 

ക്രിസ്ത്യാനികളെ പച്ചയ്ക്ക് തിന്നുന്ന മോദിയ്ക്ക് ഊഷ്മള സ്വീകരണം ഒരുക്കുകയും നിശ്ചയിച്ചതിലും അധിക സമയം കൂടികാഴ്ച്ച നടത്തുകയും ചെയ്തതിലൂടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വന്‍ ചതിയാണ് കാണിച്ചതെന്നും സന്ദീപ് വചസ്പതി അഭിപ്രായപ്പെട്ടു. 

എന്തായിരിക്കും കാരണം ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോപ്പ് ഫ്രാന്‍സിസും കണ്ടുമുട്ടിയപ്പോള്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളിലൊന്ന് കാലാവസ്ഥാ വ്യതിയാനമായിരുന്നുവെന്ന് മറ്റൊരു ബിജെപി വക്താവ് സന്ദീപ് വാര്യര്‍ പറഞ്ഞു. എന്തായിരിക്കും കാരണം ? ക്ലൈമറ്റ് ചെയ്ഞ്ചിനെക്കുറിച്ച് അധികാരികമായ പുസ്തകങ്ങളെഴുതിയ രണ്ട് ലോക നേതാക്കളാണ് മോദിയും പോപ്പ് ഫ്രാന്‍സിസും. സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വത്തിക്കാനില്‍ വെച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ഒന്നേകാല്‍ മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.