തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. സ്വാതന്ത്ര്യ ലബ്ധിക്കു വേണ്ടി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കൾക്ക് ആദരവ് അർപ്പിക്കുന്നതിനും സ്‌നേഹം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
വീടുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, ക്ലബുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്തണം. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിച്ചും ജന നൻമയും സുസ്ഥിര വികസനവും ഉറപ്പാക്കിയും നമുക്ക് മുന്നേറാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates