ഭയപ്പെടുത്താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു, ഓല കത്തിച്ച് എറിഞ്ഞ് ഒപ്പം താമസിച്ചയാള്‍; യുവതിയുടെ മരണത്തില്‍ പ്രതിക്ക് 8 വര്‍ഷം തടവ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 07:59 AM  |  

Last Updated: 01st April 2022 08:01 AM  |   A+A-   |  

Covid intensifies at Poojappura Central Jail

ഫയല്‍ ചിത്രം


പാലക്കാട്: യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് എട്ട് വർഷം തടവ്. മണ്ണാർക്കാട് വിയ്യക്കുർശ്ശി കല്ലമല ഹരിജൻ കോളനിയിലെ ഓമനയുടെ കൊല്ലപാതകത്തിലാണ് കോഴിക്കോട് സ്വദേശി രഞ്ജിത്തിനെ ശിക്ഷിച്ചത്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയാണ് പ്രതിക്ക് 8 വർഷം തടവ് ശിക്ഷ വിധിച്ചത്. 

2011 നവംബർ 29നായിരുന്നു കൊലപാതകം നടന്നത്. ഓമനയ്ക്കൊപ്പം വിയ്യകുറിശ്ശിയിലെ വീട്ടിലാണ് രഞ്ജിത്ത് താമസിച്ചിരുന്നത്. ഓമനയുടെ ആദ്യ വിവാഹത്തിലെ കുട്ടിയും രജ്ജിത്തുമായുള്ള ബന്ധത്തിലെ കുട്ടികളും ഇരുവർക്കുമൊപ്പം ഉണ്ടായിരുന്നു. സംശയത്തിന്റെ പേരിൽ ഓമനയുമായി രഞ്ജിത്ത് കലഹിക്കുന്നത് പതിവായിരുന്നു.

സംഭവ ദിവസം രഞ്ജിത്തിനെ ഭയപ്പെടുത്താൻ ഓമന സ്വയം ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു. ഇതുകണ്ട രഞ്ജിത്ത് അടുപ്പിൽ നിന്ന് ഓല കത്തിച്ച് ഓമനയുടെ ദേഹത്തേക്ക് എറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഓമന ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.  ഇവരുടെ മകൻ നാലര വയസുകാരൻ അഭിജിത്തായിരുന്നു കേസിലെ ഏക സാക്ഷി.