ദേശീയ നഗര ഉപജീവന ദൗത്യം; കുടുംബശ്രീയിലൂടെ കേരളത്തിന് ഒന്നാം റാങ്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 08:28 AM  |  

Last Updated: 01st April 2022 08:34 AM  |   A+A-   |  

kochi_metro

ഫയല്‍ ചിത്രം


കലഞ്ഞൂർ: ദേശീയ നഗര ഉപജീവനം ദൗത്യത്തിൽ ഒന്നാം റാങ്ക് സ്വന്തമാക്കി കേരളം. ദേശിയ ന​ഗര ഉപജീവനം ദൗത്യം എന്ന പദ്ധതി കുടുംബശ്രീയിലൂടെ നടപ്പാക്കിയാണ് കേരളം 2020-21ലെ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാംസ്ഥാനം നേടിയെടുത്തത്. 

ദേശീയ ഭവന നഗരകാര്യ മന്ത്രാലയത്തിന്റേതാണ് പദ്ധതി. ഒന്നാം റാങ്കിൽ എത്തിയതോടെ 20 കോടി രൂപ കുടുംബശ്രീയ്ക്ക് ലഭിക്കും. പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസി കുടുംബശ്രീ ആണ്.  2018ൽ മൂന്നാം റാങ്ക് ആണ് കേരളത്തിന് ലഭിച്ചത്. 2019ൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. 2020ൽ മൂന്നാം സ്ഥാനമായിരുന്നു. 

2015ലാണ് കുംടുംബശ്രീ ദേശീയനഗര ഉപജീവനദൗത്യം കേരളത്തിൽ നടപ്പാക്കി തുടങ്ങിയത്.  നഗരസഭകളുമായി ചേർന്നാണ് ഇത്. നഗരസഭകളിലെ ദരിദ്രരായ ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കോവിഡിനെ തുടർന്നുണ്ടായ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നാണ് ഈ നേട്ടം കേരളം കൈവരിച്ചത്.