കൊല്ലത്ത് തൂക്കുപാലത്തിന് തീയിട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2022 01:58 PM |
Last Updated: 01st April 2022 01:58 PM | A+A A- |

കൊല്ലത്ത് തൂക്കുപാലത്തിലെ തീ അണയ്ക്കുന്ന ദൃശ്യം
കൊല്ലം: കൊട്ടാരക്കര കുളക്കട തൂക്കുപാലത്തിന് സാമൂഹിക വിരുദ്ധര്‍ തീയിട്ടു. കാല്‍നടയാത്രയ്ക്കായി കല്ലടയാറിന് കുറുകെ സ്ഥാപിച്ചിരുന്ന തൂക്കുപാലത്തിനാണ് തീയിട്ടത്.
ഇന്നലെ രാത്രി 11മണിക്കാണ് സംഭവം. തീ ഉയരുന്നത് കണ്ട് നാട്ടുകാരും അഗ്നിശമനസേനയും സംയുക്തമായാണ് തീയണച്ചത്. ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോള്‍ ആളിപടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
കുളക്കട പഞ്ചായത്താണ് പാലം നിര്‍മ്മിച്ചത്. 2018ല്‍ ബലക്ഷയത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കാല്‍നടയാത്ര നിരോധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ അടക്കം പ്രതിദിനം നൂറ് കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന തൂക്കുപാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമായിരുന്നു. അതിനിടെയാണ് സംഭവം നടന്നത്.