സില്‍വര്‍ലൈനിനെതിരെ മാവോയിസ്റ്റുകള്‍; താമരശേരിയില്‍ പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd April 2022 11:12 AM  |  

Last Updated: 03rd April 2022 11:12 AM  |   A+A-   |  

MAOIST

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ താമരശേരിയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍

 

കോഴിക്കോട്: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി മാവോയിസ്റ്റുകള്‍. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയും പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടു.

താമരശേരി മട്ടിക്കുന്നിലാണ് സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ പോസ്റ്ററുകളും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടത്. ബസ് സ്റ്റോപ്പിലും സമീപപ്രദേശങ്ങളിലുമാണ് ഇവ കണ്ടത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതിയെ പിന്തുണച്ച് കൊണ്ടുള്ളതാണ് പോസ്റ്ററുകള്‍. സില്‍വര്‍ലൈനിനെതിരെ സമരം ചെയ്യാന്‍ പോസ്റ്ററുകളിലൂടെ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്നു. ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെയും പോസ്റ്ററുകളിലൂടെ മാവോയിസ്റ്റുകള്‍ വിമര്‍ശിക്കുന്നുണ്ട്.