പഞ്ചായത്തില്‍ പ്രവേശിക്കരുത്; ട്വന്റി 20 പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കു ജാമ്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2022 01:55 PM |
Last Updated: 06th April 2022 01:55 PM | A+A A- |

ട്വന്റി 20 ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്കു ജാമ്യം. പട്ടിമറ്റം ചേലക്കുളം സ്വദേശികളായ സൈനുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍, ബഷീര്‍, അസീസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ കിഴക്കമ്പലം പഞ്ചായത്തില്‍ പ്രവേശിക്കുന്നതു ഹൈക്കോടതി വിലക്കി.
ഫെബ്രുവരി 12ന് ട്വന്റി20 ആഹ്വാനം ചെയ്ത വിളക്കണയ്ക്കല്‍ സമരത്തിനിടെയാണ് ദീപുവിന് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപു ചികിത്സയിലിരിക്കെ മരിച്ചു. ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ട്വന്റി ട്വന്റിക്കൊപ്പം ചേര്‍ന്ന് സിപിഎമ്മിനെതിരെ സമരം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ദീപുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലക്കുറ്റത്തിന് പുറമേ എസ് സി എസ്ടി വകുപ്പ് പ്രകാരമുളള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി, പിവി ശ്രീനിജന്‍ എംഎല്‍എയും സിപിഎമ്മും ചേര്‍ന്ന് അട്ടിമറിക്കുന്നതിനെതിരെ അന്ന് ട്വന്റി ട്വന്റി സമരം നടത്തിയരുന്നു. രാത്രി ഏഴിന് വിളക്കുകള്‍ അണച്ചു കൊണ്ടായിരുന്നു സമരം.
സമരത്തിനിടെ ദീപുവിനെ പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഒന്നാംപ്രതി സൈനുദ്ദീന്‍ ദീപുവിന്റെ കഴുത്തിന് പിടിച്ചു തള്ളി. താഴെ വീണ ദീപുവിന്റെ തലയില്‍ ചവിട്ടി. മറ്റു പ്രതികളും മര്‍ദ്ദിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധം; ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ