ലോറി ഇടിച്ച് വഴിയിൽ കിടന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ചു, പോകുന്നവഴി സ്വർണമാല ഊരിയെടുത്തു; 'രക്ഷാപ്രവർത്തകൻ' അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 08:41 AM  |  

Last Updated: 06th April 2022 08:43 AM  |   A+A-   |  

arrest

അനിൽകുമാർ

 

കൊച്ചി: വാഹനാപകടത്തിൽ മരിച്ച സ്ത്രീയുടെ സ്വർണമാല മോഷ്ടിച്ചയാൾ അറസ്റ്റിലായി. നടന്നുപോകുമ്പോൾ ലോറി ഇടിച്ച സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് കഴുത്തിൽ കിടന്നിരുന്ന സ്വർണമാല മോഷ്ടിച്ചത്. അമ്പാട്ടുകാവ് സ്വദേശി അനിൽകുമാർ (46) ആണു പിടിയിലായത്. 

മാർച്ച് 30ന് ഉച്ചയ്ക്കു ദേശീയപാതയിലെ അമ്പാട്ടുകാവിൽ ആണ് അപകടം നടന്നത്. പത്തനംതിട്ട സ്വദേശി തുളസി (65) ആണു മരിച്ചത്. കാറിൽ കയറ്റിയാണ് അനിൽകുമാർ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരണാനന്തര ചടങ്ങുകൾക്കിടെയാണ് മാല കാണാനില്ലെന്നു ബന്ധുക്കൾ അറിഞ്ഞത്. തുടർന്നു പൊലീസിൽ പരാതി നൽകി. ആശുപത്രിയിലേക്ക് പോകുന്നവഴി മാല ഊരിയെടുത്തതായി അനിൽകുമാർ പൊലീസിനോടു സമ്മതിച്ചു. 

സ്ത്രീയെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ ലോറിയുടെ ഡ്രൈവർ അഭിരാമും (22) അറസ്റ്റിലായി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കാം: ആദ്യഭാര്യ മരിച്ചു, ഭർത്താവിന്റെ പെൻഷൻ ഇനി മുഴുവനും രണ്ടാം ഭാര്യക്ക്; ഉത്തരവ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ