അട്ടപ്പാടി: ആദിവാസി വിദ്യാര്‍ത്ഥിയെ കാട്ടാന ചവിട്ടി കൊന്നു. അഗളി കിണറ്റൂക്കര ഊരിലെ സഞ്ജു (16)ആണ് മരിച്ചത്. കാട്ടില്‍ താമസിച്ച് തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു സഞ്ജുവും കുടുംബവും. തിരികെ വരുവഴിയാണ് കാട്ടാന ആക്രമിച്ചത്. അഗളി ജിവിഎച്ച്എസിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
രണ്ടുദിവസം മുന്‍പാണ് ഇവര്‍ കാട്ടിലേക്ക് പോയത്. സഞ്ജുവും അച്ഛനും മറ്റു കുടുംബാംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു. കടുകുമണ്ണ എന്ന സ്ഥലത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണം നടന്നത്. കാട്ടാനയെക്കണ്ട് സംഘം ചിതറിയോടി. എന്നാല്‍ സഞ്ജുവിന് രക്ഷപ്പെടാന്‍ സാധിച്ചില്ല. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി. നാളെ പാലക്കാട് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ