ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി; തീപ്പൊരി ചിതറി; തൊട്ടടുത്ത് പെട്രോള്‍ പമ്പ്; ഒഴിവായത് വൻദുരന്തം ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2022 10:10 AM  |  

Last Updated: 07th April 2022 10:10 AM  |   A+A-   |  

tree_fire

തെങ്ങിന് തീപിടിച്ചപ്പോൾ/ വീഡിയോ ദൃശ്യം

 

തൊടുപുഴ: ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി. ഇടുക്കി തൊടുപുഴയില്‍ കോളനി ബൈപ്പാസ് റോഡിന് സമീപം ഇന്നലെയായിരുന്നു സംഭവം. തീപടര്‍ന്ന തെങ്ങില്‍ നിന്നും തീപ്പൊരികള്‍ പാറുന്നതും ദൃശ്യങ്ങളില്‍ കാണാം.

തീ പിടിച്ച തെങ്ങിന് സമീപം നിരവധി മരങ്ങളും, തൊട്ടടുത്ത് പെട്രോള്‍ പമ്പും ഉണ്ടായിരുന്നു. തീപിടിച്ച വിവരം അറിഞ്ഞ ഉടന്‍ തന്നെയെത്തിയ അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. 

തെങ്ങ് തീപിടിച്ച് കത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്നലെ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലും മഴയുമാണ് ഉണ്ടായത്. 


ഈ വാര്‍ത്ത കൂടി വായിക്കാം

പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് തെരുവുനായ ഓടിച്ചിട്ട് കടിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ