പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് തെരുവുനായ ഓടിച്ചിട്ട് കടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2022 09:13 AM  |  

Last Updated: 07th April 2022 09:13 AM  |   A+A-   |  

girl attacked by dog

പ്രതീകാത്മക ചിത്രം

 

കൊച്ചി: പരീക്ഷ എഴുതാനെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് തെരുവുനായ കടിച്ചു. പറവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. 

ഇടതു കയ്യിലാണ് കടിയേറ്റത്. ആഴത്തില്‍ മുറിവേറ്റ കുട്ടിയെ ഉടന്‍ തന്നെ അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്ന് താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സ്‌കൂളില്‍ തിരികെയെത്തിച്ചു. 

കടിയേറ്റത് ഇടതു കയ്യിലായതിനാല്‍ ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ത്ഥിനി പരീക്ഷയെഴുതി. അതിനുശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തിച്ച് പ്രതിരോധ വാക്‌സിനുമെടുത്തു. 

കഴിഞ്ഞ 28 ന് ദേശീയ പണിമുടക്ക് ദിവസം പെരുമ്പടന്ന ഗവ. എല്‍പി സ്‌കൂളിലേക്ക് വന്ന അധ്യാപികയെ പെട്രോള്‍ പമ്പില്‍ വെച്ച് സ്‌കൂട്ടറിലിരിക്കെ തെരുവുനായ കാലില്‍ കടിച്ചു വലിച്ചു. കവലയില്‍ ജോലി ചെയ്യുകയായിരുന്ന ഹോം ഗാര്‍ഡിനേയും നായ കടിച്ചു. ഇരുവര്‍ക്കും എറണാകുളത്ത് ചികിത്സ തേടേണ്ടി വന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ