നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2022 08:50 AM  |  

Last Updated: 07th April 2022 08:50 AM  |   A+A-   |  

sreenivasan

ശ്രീനിവാസന്‍, ഫയല്‍ ചിത്രം

 

കൊച്ചി: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യനില തൃപ്തികരമാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനും സംവിധായകനുമായ ശ്രീനിവാസനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് താരം ചികിത്സയിലുള്ളത്. 

മാര്‍ച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് പഴയ വിലയില്‍ മണ്ണെണ്ണ;  ഈ മാസം 15 വരെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ