കള്ളിക്കാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2022 07:24 AM |
Last Updated: 07th April 2022 07:24 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ജനവാസപ്രദേശങ്ങളെ പരിസ്ഥിതിലോല പ്രദേശമാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ കരട് വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ 10ന് നെയ്യാര്‍ ഡാമില്‍നിന്ന് പ്രതിഷേധ പ്രകടനവുമുണ്ടാകും. സി കെ ഹരീന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റും ബിജെപി നേതാവുമായ പന്ത ശ്രീകുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനപ്രതിനിധികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
നെയ്യാര്‍ വനത്തില്‍നിന്ന് 2.7 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് കരട് പുറത്തിറങ്ങിയിട്ടുള്ളത്. ജനവാസമേഖലയെയും കൃഷിസ്ഥലങ്ങളെയും വനനിയമങ്ങളില്‍നിന്നു പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച അമ്പൂരി പഞ്ചായത്തിലും ജനവാസമേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ