കഞ്ചാവ് ഉപയോ​ഗം, ബൈക്കിൽ അഭ്യാസ പ്രകടനം; പരാതി നൽകിയ യുവാവിനെ ക്രൂരമായി മർദ്ദിച്ച് സ്കൂൾ വിദ്യാർത്ഥികൾ; ​ഗുരുതര പരിക്ക്

വീടിന് സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതും ബൈക്ക് അഭ്യാസം നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ് അനു അടക്കമുള്ള നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പരാതി നല്‍കിയ യുവാവിന് ക്രൂര മര്‍ദ്ദനം. ബൈക്ക് അഭ്യാസ പ്രകടനവും കഞ്ചാവ് ഉപയോഗവും ചൂണ്ടിക്കാട്ടി പരാതി നൽകിയ വര്‍ക്കല ചാവടിമുക്ക് സ്വദേശി അനു(32)വിനെയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. മാര്‍ച്ച് 31ാം തീയതിയായിരുന്നു സംഭവം.

വീടിന് സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതും ബൈക്ക് അഭ്യാസം നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ് അനു അടക്കമുള്ള നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആദ്യം സ്‌കൂളില്‍ പരാതിപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ ശല്യം രൂക്ഷമായതോടെ അയിരൂര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അനുവിനെ മര്‍ദ്ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

മാര്‍ച്ച് 31ന് രാത്രി സമീപത്തെ ക്ഷേത്രത്തില്‍ നിന്ന് ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ അനുവിനെ ആക്രമിക്കുകയായിരുന്നു. മുഖത്ത് കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷമാണ് ക്രൂരമായി മര്‍ദിച്ചത്. യുവാവിന്റെ മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ സിസിടിവി ദൃശ്യങ്ങള്‍ സഹിതം അനുവിന്റെ കുടുംബം അയിരൂര്‍ പൊലീസിനും വര്‍ക്കല ഡിവൈഎസ്പിക്കും പരാതി നല്‍കി. സംഭവത്തില്‍ അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com