തിരുവനന്തപുരത്ത് യുവാവിനെ ബോംബ് എറിഞ്ഞ ക്വട്ടേഷൻ സംഘം അറസ്റ്റിൽ; ക്വട്ടേഷൻ കൊടുത്തത് ലഹരിവിൽപ്പനക്കാരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 08:53 AM  |  

Last Updated: 08th April 2022 08:58 AM  |   A+A-   |  

Quotation team arrested for bombing youth

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിന് നേരെ ബോംബാക്രമണം നടത്തിയ ക്വട്ടേഷൻ സംഘം പിടിയിൽ. നാലം​ഗ സംഘമാണ് അറസ്റ്റിലായത്. അഖിൽ, രാഹുൽ , ജോഷി എന്നിവരാണ് ആക്രമണം നടത്തിയത്. അറസ്റ്റിലായ അജിത് ലിയോൺ എന്ന ലഹരിവിൽപ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത്. 

ഇന്നലെ രാത്രി ഏഴരയ്ക്കായിരുന്നു കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ തുമ്പ സ്വദേശി ക്ലീറ്റസിന്റെ ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന്  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്ലീറ്റസ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

രാത്രി സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ആക്രമി സംഘം ക്ലീറ്റസിനും കൂട്ടുകാ‌ർക്കുമെതിരെ ബോംബെറിഞ്ഞത്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു. ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും തലസ്ഥാനത്ത് ​ഗുണ്ടാ ആക്രമണമുണ്ടാകുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കാം...  തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബേറ്; വലതുകാല്‍ ചിന്നിച്ചിതറി

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ