കേരള കലാമണ്ഡലത്തിൽ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 03:30 PM  |  

Last Updated: 08th April 2022 03:30 PM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം

 

തൃശൂർ: പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ സംഭവത്തിൽ കേരള കലാമണ്ഡലത്തിലെ മിഴാവ് വിഭാ​ഗം താത്കാലിക അധ്യാപകനെതിരെ പോക്സോ കേസ്. അധ്യാപകനായ അഭിജോഷിനെതിരെയാണ് കേസെടുത്തത്. മാർച്ച് 26നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

സ്റ്റുഡൻ്റ്സ് യൂണിയൻ്റെ വാർഷികാഘോഷവേളയിലാണ് അധ്യാപകൻ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. സഹപാഠികളായ വിദ്യാർത്ഥിനികളും ഹോസ്റ്റൽ വാർഡനും അഭിജോഷിനെ തടഞ്ഞുവെച്ചു. പിന്നീട് വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥിനിയോട് മാപ്പപേക്ഷ നടത്തി അധ്യാപകനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നതായും ആരോപണമുണ്ട്. 

ഈ മാസം രണ്ടിന് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇരയായ വിദ്യാർത്ഥിനി വസ്തുതകൾ വെളിപ്പെടുത്തി. പിന്നാലെയാണ് അഭിജോഷിനെതിരെ പൊലീസ് കേസെടുത്തത്. 

അധ്യാപകനെതിരെയും വൈസ് ചാൻസലർക്കെതിരെയും നിയമനടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌, മുസ്ലിം ലീഗ്, ആർഎസ്പി സംഘടനകൾ കലാമണ്ഡലത്തിനു മുൻപിൽ ധർണ്ണ നടത്തി. എസ്എഫ്ഐ കലാമണ്ഡലം യൂണിറ്റും പ്രതിഷേധിച്ചു. 

ഈ വാർത്ത വായിക്കാം

എംഎൽഎ നൽകിയ ചെക്ക് മാറാനാകില്ലെന്ന് ബാങ്ക്; എന്തിന് പണം സ്വീകരിച്ചുവെന്ന് അജേഷിന്റെ കുടുംബം; നാടകീയ രം​ഗങ്ങൾക്കൊടുവിൽ തീർപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ