'കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് ചിലര്‍, ഒരു ചുക്കും സംഭവിക്കില്ല': പിണറായി വിജയന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2022 05:35 PM  |  

Last Updated: 09th April 2022 05:35 PM  |   A+A-   |  

cpm party congress

സെമിനാര്‍ വേദിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ വി തോമസുമായി ആശയവിനിമയം നടത്തുന്നു

 

കണ്ണൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് കെ വി തോമസിനെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ വി തോമസ് പങ്കെടുത്താല്‍ ചിലതെല്ലാം സംഭവിക്കുമെന്നാണ് ചിലര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല എന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധി എന്ന നിലയിലാണ് കെ വി തോമസിനെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിലേക്ക് ക്ഷണിച്ചത്. അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രമുഖ നേതാവാണ്. അദ്ദേഹം പങ്കെടുത്താല്‍ ചിലതെല്ലാം സംഭവിക്കുമെന്നാണ് ചിലര്‍ പറഞ്ഞത്. തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്ന് ചിലര്‍ പറഞ്ഞു. കെ വി തോമസ് പങ്കെടുക്കില്ല എന്നും ചിലര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നു. നാളെയും വലുതായൊന്നും സംഭവിക്കാന്‍ പോകുന്നില്ല. എങ്കിലും നാളെ കുറിച്ച് ഒരു പ്രവചനം നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല' - പിണറായി വിജയന്റെ വാക്കുകള്‍ ഇങ്ങനെ.

ഈ വാര്‍ത്ത കൂടി വായിക്കൂ

മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് 11 ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ജാഗ്രത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ