ചേരാനെല്ലൂർ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ രണ്ട് പ്രതികളും പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2022 03:30 PM  |  

Last Updated: 09th April 2022 03:30 PM  |   A+A-   |  

arrest

പ്രതികളായ അരുൺ, ആന്റണി എന്നിവർ

 

കൊച്ചി: എറണാകുളം ചേരാനെല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയ രണ്ട് പ്രതികളും പിടിയിൽ. ചേരാനെല്ലൂര്‍ സ്വദേശികളായ അരുണ്‍ ഡി കോസ്റ്റ, ആന്റണി സെബാസ്റ്റ്യന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരേയും കാക്കനാട് നിന്നാണ് പൊലീസ് വലയിലാക്കിയത്. 

ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്നലെ രാത്രിയാണ് ഇരുവരും രക്ഷപെട്ടത്. ഒരാളുടെ പേരില്‍ ഏഴും രണ്ടാമന്റെ പേരില്‍ അഞ്ചും കേസുകളുണ്ട്. മയക്കുമരുന്ന്, പിടിച്ചുപറി അടക്കമുള്ള കേസുകളാണ് ഇവരുടെ പേരിലുള്ളത്. 

അരുണ്‍ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ച പ്രതിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. മറ്റൊരു പ്രതി കോടതിയില്‍ ഹാജരാക്കാനിരിക്കുന്ന പ്രതിയാണ്. 

ഈ വാർത്ത വായിക്കാം

 

പീഡനം താങ്ങാനാവുന്നില്ലെന്ന് കത്ത്; പൊലീസുകാരനെ കാണാതായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ