85 അംഗ കേന്ദ്രക്കമ്മിറ്റിയില്‍ 17 പുതുമുഖങ്ങള്‍; 15 വനിതകള്‍; ദേശീയ നേതൃത്വത്തിലേക്ക് പുതുനിര

എസ് രാമചന്ദ്രന്‍ പിള്ളയുടെ ഒഴിവില്‍ കേരളത്തില്‍ നിന്നും എ വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോയിലെത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കണ്ണൂര്‍: പ്രായപരിധി മാനദണ്ഡം സിപിഎം കര്‍ശനമാക്കിയതോടെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയും കൂടുതല്‍ ചെറുപ്പമായി. പ്രായപരിധിയായ 75 വയസ്സ് പിന്നിട്ട എസ് രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബോസ്, ഹനന്‍ മൊള്ള എന്നിവര്‍ ഒഴിവായി. മുഖ്യമന്ത്രിയായ പിണറായി വിജയന് മാത്രമാണ് ഇളവ് അനുവദിച്ചത്. 

കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് 85 അംഗ കേന്ദ്രക്കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. കമ്മിറ്റിയില്‍ 17 പേര്‍ പുതുമുഖങ്ങളും, 15 പേര്‍ വനിതകളുമാണ്. കേരളത്തില്‍ നിന്നും പി രാജീവ്, കെ എന്‍ ബാലഗോപാല്‍, പി സതീദേവി, സി എസ് സുജാത എന്നിവര്‍ പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തി. കേരളത്തില്‍ നിന്നുള്ള എംസി ജോസഫൈന്‍, വൈക്കം വിശ്വന്‍, പി കരുണാകരന്‍ എന്നിവര്‍ കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും ഒഴിവായി. 

എസ് രാമചന്ദ്രന്‍ പിള്ളയുടെ ഒഴിവില്‍ കേരളത്തില്‍ നിന്നും എ വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോയിലെത്തി. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി എന്നിവരാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍. ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തിയ യെച്ചൂരിക്ക് ജനറല്‍ സെക്രട്ടറി പദത്തില്‍ മൂന്നാമൂഴമാണ്. 

കിഴക്കന്‍ ഗോദാവരി ജില്ലക്കാരനായ വൈദേഹി ബ്രാഹ്മണനായ സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും കല്‍പ്പകത്തിന്റെയും മകനായി 1952 ആഗസ്ത് 12നാണ് സീതരാമറാവു യെച്ചൂരി ജനിച്ചത്.എംഎ ഇക്കോണമിക്‌സിന് ഡല്‍ഹി ജെഎന്‍യുവില്‍ ചേര്‍ന്നതാണ് വഴിത്തിരിവായത്. 1974ല്‍ എസ്എഫ്‌ഐയില്‍ അംഗമായി. 1975ല്‍ സിപിഎം അംഗത്വം നേടി. എംഎയ്ക്കുശേഷം സാമ്പത്തികശാസ്ത്രത്തില്‍ ഗവേഷണം തുടങ്ങിയെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി ജയിലിലായതോടെ ?ഗവേഷണം മുടങ്ങി. 

കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ ഇവരാണ്.

സീതാറാം യെച്ചൂരി
പ്രകാശ് കാരാട്ട്
മണിക് സര്‍ക്കാര്‍
പിണറായി വിജയന്‍
ബി വി രാഘവുലു
ബൃന്ദ കാരാട്ട്
കോടിയേരി ബാലകൃഷ്ണന്‍
എം എ ബേബി
സൂര്യകാന്ത മിശ്ര
മുഹമ്മദ് സലീം
സുഭാഷിണി അലി
ജി രാമകൃഷ്ണന്‍
തപന്‍ സെന്‍
നിലോത്പല്‍ ബസു
വി ശ്രീനിവാസ റാവു
എം എ ഗഫൂര്‍
സുപ്രകാശ് താലൂക്ധര്‍
ഇസ്ഫകുര്‍ റഹ്മാന്‍
ലല്ലന്‍ ചൗധരി
അവദേശ് കുമാര്‍
കെ എം തിവാരി
അരുണ്‍ മേത്ത
സുരേന്ദര്‍ മാലിക്
ഓന്‍കര്‍ ഷാദ്
മുഹമ്മദ് യൂസുഫ് തരിഗാമി
പ്രകാശ് വിപ്ലവി
യു ബസവരാജ്
എ വിജയരാഘവന്‍
പി കെ ശ്രീമതി
ഇ പി ജയരാജന്‍
ടി എം തോമസ് ഐസക്ക്
കെ കെ ഷൈലജ
എ കെ ബാലന്‍
എളമരം കരീം
കെ രാധാകൃഷ്ണന്‍
എം വി ഗോവിന്ദന്‍
കെ എന്‍ ബാലഗോപാല്‍
പി രാജീവ്
പി സതീദേവി
സി എസ് സുജാത
ജസ്‌വിന്ദര്‍ സിങ്
ഉദയ് നര്‍ക്കാര്‍
ജെ പി ഗാവിത്
അലി കിഷോര്‍ പട്‌നായിക്
സുഖ് വിന്ദര്‍ സിങ് ശെഖോന്‍
അമ്രാ റാം
കെ ബാലകൃഷ്ണന്‍
യു വാസുകി
പി സമ്പത്ത്
പി ഷണ്‍മുഖം
തമ്മിനേനി വീരഭദ്രം
സി എച്ച് സീതാരാമുലു
ജി നാഗയ്യ
ജിതേന്ദ്ര ചൗധരി
അഗോര്‍ ദേബ് ബര്‍മ
രമ ദാസ്
തപന്‍ ചക്രവര്‍ത്തി
നാരായണ്‍ കര്‍
ഹിരലാല്‍ യാദവ്
രാമചന്ദ്ര ഡോം
ശ്രീദീപ് ഭട്ടാചാര്യ
അമിയ പത്ര
റബിന്‍ ദേവ്
സുജന്‍ ചക്രവര്‍ത്തി
അബാസ് റോയ് ചൗധരി
രേഖ ഗോസ്വാമി
അഞ്ജു കര്‍
സമിക് ലാഹിരി
സുമിത് ഡേ
ഡബ്ലിന ഹെമ്പ്ര
അശോക് ധാവ്‌ളെ
ജോഗേന്ദ്ര ശര്‍മ്മ
കെ ഹേമലത
രാജേന്ദ്ര ശര്‍മ്മ
സ്വദേശ് ദേവ് റോയ്
എസ് പുണ്യവതി
മുരളീധരന്‍
അരുണ്‍ കുമാര്‍
വിജു കൃഷ്ണന്‍
മറിയം ധാവ്‌ളെ
എ ആര്‍ സിന്ധു
ബി വെങ്കട്
ആര്‍ കരുമാലയന്‍
കെ എന്‍ ഉമേഷ്

പ്രത്യേക ക്ഷണിതാക്കള്‍:

രാജേന്ദ്ര സിംഗ് നേഗി, സഞ്ജയ് പാറാടെ എന്നിവര്‍ സ്ഥിരം ക്ഷണിതാക്കള്‍. എസ് ആര്‍പി, ബിമന്‍ ബോസ്, ഹനന്‍ മൊള്ള എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കള്‍.

കണ്‍ട്രോള്‍ കമ്മീഷന്‍:

എ കെ പത്മനാഭന്‍, എം വി ജയകുമാര്‍, ശ്രീധര്‍, മാലിനി ഭട്ടാചാര്യ എന്നിവര്‍.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com