യാത്രക്കാർ കൂടിയാൽ നിരക്കും കൂടും; മം​ഗള ട്രെയിനിലെ യാത്ര ഇനി 'പൊള്ളും'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2022 08:44 AM  |  

Last Updated: 10th April 2022 08:44 AM  |   A+A-   |  

train cancelled

പ്രതീകാത്മക ചിത്രം

 

ന്യൂ‍ഡൽഹി: എറണാകുളം- നിസാമുദ്ദീൻ മം​ഗള എക്സ്പ്രസ് ട്രെയിനിലും ആവശ്യക്കാർ കൂടുന്നതിനുസരിച്ച് ടിക്കറ്റ് നിരക്ക് കൂടുന്ന 'ഡൈനാമിക് പ്രൈസിങ്' ഏർപ്പെടുത്തുന്നു. ജൂൺ ഒന്ന് മുതലാണ് ഈ മാറ്റം. നിലവിൽ പ്രീമിയർ ട്രെയിനുകളിൽ മാത്രമാണ് ഈ രീതിയിൽ ടിക്കറ്റ് വിൽപ്പനയുള്ളത്. യാത്രക്കാർ വർധിക്കുന്നതിനനുസരിച്ച് അടിസ്ഥാന നിരക്ക് പത്ത് മുതൽ 50 ശതമാനം വരെ വർധനയുണ്ടാകും. 

അതേസമയം 72 ബെർത്തുകളുള്ള സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചിനു പകരം 83 ബെർത്തുകളുള്ള എക്കണോമിക് എസി കോച്ച് ഈ ട്രെയിനിൽ ഉൾപ്പെടുത്തും. തേഡ് എസിയേക്കാൾ എട്ട് ശതമാനം നിരക്ക് കുറവാണ് എക്കണോമിക് എസി കോച്ചുകൾക്ക്. കഴിഞ്ഞ വർഷം മുതലാണ് പരീക്ഷണാർഥം ഇവ ഏർപ്പെടുത്തിയത്. 

ആധുനിക രീതിയിൽ സജ്ജീകരിച്ച കോച്ചുകളാണ് ഇവയെങ്കിലും നിരക്കു കൂടുകയാണെങ്കിൽ ഇതിന്റെ നേട്ടം യാത്രക്കാർക്ക് ലഭിക്കാത്ത അവസ്ഥയുണ്ടാകും. 

ഈ വാർത്ത വായിക്കാം

യെച്ചൂരി തുടരും; പിബിയില്‍ ബാലനോ വിജയരാഘവനോ?; പരിഗണിക്കുന്നവര്‍ ഇവരെല്ലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ