സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞെത്തി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2022 12:41 PM  |  

Last Updated: 10th April 2022 12:41 PM  |   A+A-   |  

Plus one student hanged at home

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ഗവ. ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രമ്യ(16) ആണ് ജീവനൊടുക്കിയത്. 

വീടിന്റെ ഹാളിലെ ഫാനിലാണ് രമ്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച സ്‌കൂളില്‍ സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.15 ഓടെ ബസില്‍ കുതിരകുളത്ത് എത്തിയ രമ്യ വീട്ടിലേക്ക് പോവുന്നത് കണ്ടതായി സമീപവാസികള്‍ പറയുന്നു. 

രമ്യ വീട്ടിലെത്തുമ്പോള്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. അരുവിക്കര കുതിരകുളം കൂളമാന്‍കുഴി വീട്ടില്‍ പരേതനായ ബിജു, ലത  ദമ്പതിമാരുടെ മകളാണ്. മരണകാരണം വ്യക്തമായിട്ടില്ല. വിദ്യാര്‍ത്ഥികളായ സൗമ്യ, ശിവം എന്നിവരാണ് രമ്യയുടെ സഹോദരങ്ങള്‍. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

പട്ടാപ്പകല്‍ അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊന്നു; മൃതദേഹങ്ങള്‍ റോഡില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ