പട്ടാപ്പകല്‍ അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊന്നു; മൃതദേഹങ്ങള്‍ റോഡില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2022 10:42 AM  |  

Last Updated: 10th April 2022 10:48 AM  |   A+A-   |  

THRISSUR DEATH

തൃശൂരില്‍ അച്ഛനേയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍

 

തൃശൂര്‍: തൃശൂരില്‍ പട്ടാപ്പകല്‍ റോഡരികില്‍ അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. കുട്ടനും (60) ഭാര്യ ചന്ദ്രികയുമാണ്  (55) മരിച്ചത്. കൃത്യത്തിന് പിന്നാലെ ഒളിവില്‍ പോയ മകന്‍ അനീഷിനായി (30) പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ഒന്‍പതരയോടെ ഇഞ്ചക്കുണ്ടിലാണ് സംഭവം. വീടിന് വെളിയില്‍ പുല്ലു ചെത്തുകയായിരുന്നു കുട്ടനും ഭാര്യയും. ഈസമയത്ത് വെട്ടുകത്തിയുമായി വന്ന് അനീഷ് ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിന് പിന്നാലെ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അനീഷ് തന്നെയാണ് കൊലപാതകവിവരം അറിയിച്ചത്. അതിനിടെ സംഭവം കണ്ട വഴിയാത്രക്കാരും പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടില്‍ നിന്ന ബൈക്ക് എടുത്ത് അനീഷ് പുറത്തുപോയി. ഒളിവില്‍ പോയ അനീഷിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

കുട്ടന്റെ വീട്ടില്‍ സ്ഥിരമായി വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അനീഷ് അവിവാഹിതനാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

കെ വി തോമസ് ചെയ്തത് തെറ്റ്; നടപടി എടുത്തില്ലെങ്കില്‍ തരൂരിനോട് ചെയ്യുന്ന അനീതി : കെ മുരളീധരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ