'കുറച്ചുപേര്‍ കൂടിയിരുന്നാല്‍ നരേന്ദ്രമോദിയുടെ മൂക്ക് തെറിക്കില്ല'

സ്റ്റാലിനും പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാറിലെ ആശങ്ക കൂടി ചര്‍ച്ച ചെയ്യാമായിരുന്നു
സിപിഎം സെമിനാറില്‍ സ്റ്റാലിനും പിണറായിയും/ ഫയല്‍
സിപിഎം സെമിനാറില്‍ സ്റ്റാലിനും പിണറായിയും/ ഫയല്‍

കോഴിക്കോട്: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മുല്ലപ്പെരിയാറിലെ ആശങ്ക കൂടി ചര്‍ച്ച ചെയ്യാമായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഎം സെമിനാറില്‍ കുറച്ചുപേര്‍ കൂടിയിരുന്നാല്‍ നരേന്ദ്രമോദിയുടെ മൂക്ക് തെറിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. 

രണ്ട് സംസ്ഥാനങ്ങളുടെ ഖജനാവില്‍ നിന്ന് ഇത്രയും പണം ചിലവാക്കി നരേന്ദ്രമോദിയെ ചീത്ത വിളിക്കാന്‍ സെമിനാര്‍ നടത്തിയ സമയത്ത്, ആ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെ താമസിക്കുന്ന മനുഷ്യരുടെ ആശങ്ക തമിഴ്‌നാട് മുഖ്യമന്ത്രിയോട് പിണറായി വിജയന്‍ ഒന്ന് പറഞ്ഞിരുന്നെങ്കില്‍ എന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. 

കെ റെയില്‍ നടക്കാത്ത പദ്ധതിയാണ്. നടക്കാത്ത പദ്ധതിക്കാണ് ആളെ കുടിയിറക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ പറഞ്ഞതാണെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. വാളയാര്‍ അതിര്‍ത്തി കടന്നാല്‍ എല്ലാവരും ഒന്നാണെന്നും, അതിനാല്‍ കണ്ണൂരില്‍ സിപിഎം സെമിനാറില്‍ പോയതിന് കെ വി തോമസിനെ കോണ്‍ഗ്രസ് പഴിക്കുന്നതെന്തിനെന്നും വി മുരളീധരന്‍ ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com