35 വര്‍ഷം പഴക്കം, ലക്ഷങ്ങളുടെ ചെമ്പു പാത്രം ഉരുട്ടി കൊണ്ടുപോയി; കഴുകി ഇട്ടിരുന്ന നാലു ഷര്‍ട്ടുകള്‍ കാണാനില്ല

വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന ചെമ്പ് പാത്രം മോഷ്ടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന ചെമ്പ് പാത്രം മോഷ്ടിച്ചു. കരുവാറ്റ എസ്എന്‍ കടവിനു സമീപം സൗപര്‍ണികയില്‍ ശശീന്ദ്രന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയോളം വില വരുന്ന വലിയ ചെമ്പ് പാത്രമാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. ചെമ്പ്  പാത്രം ഉരുട്ടി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ചെമ്പു പാത്രത്തിന് 35 വര്‍ഷത്തിനു മുകളില്‍ പഴക്കമുണ്ട്. വീടിനു സമീപം  കഴുകി ഇട്ടിരുന്ന നാലു ഷര്‍ട്ടുകളും മോഷ്ടാക്കള്‍ അപഹരിച്ചു. ചെമ്പ് പാത്രം ഷെഡില്‍ നിന്ന് ഇറക്കി വീടിന്റെ പുറകില്‍ മതില്‍ ഇല്ലാത്ത ഭാഗത്തു കൂടി ഉരുട്ടിക്കൊണ്ടു പോവുകയായിരുന്നു.  

പുലര്‍ച്ചെ 2 മണിയോടുകൂടി ഒരാള്‍ റോഡിന്റെ സൈഡില്‍ കൂടി പാത്രം ഉരുട്ടി കൊണ്ടുപോകുന്ന ദൃശ്യം സമീപ വീട്ടിലെ സിസിടിവിയില്‍ നിന്നുമാണ് ലഭിച്ചത്. ചെമ്പിനൊപ്പം ഇരുന്ന ചാക്ക് കൊണ്ട് തല മൂടിയിരുന്നു. സ്ഥലവുമായി പരിചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹരിപ്പാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

 ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com