കൊച്ചിയില്‍ കൂട്ടമരണം; പാലാരിവട്ടത്ത് അമ്മയും മകളും മരുമകനും വീട്ടില്‍ മരിച്ചനിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2022 07:45 AM  |  

Last Updated: 11th April 2022 07:45 AM  |   A+A-   |  

kochi death

പ്രതീകാത്മക ചിത്രം

 

കൊച്ചി: പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ടുപേരെ തൂങ്ങിമരിച്ചനിലയിലും ഒരാളെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടിലെ കുട്ടികളാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്. ഗിരിജയെയും പ്രശാന്തിനെയും തൂങ്ങിമരിച്ചനിലയിലും രജിതയെ വിഷം കഴിച്ചനിലയിലുമാണ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാകുറിപ്പ് ലഭിച്ചിട്ടുണ്ട്.

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ മറ്റു ദുരൂഹതകള്‍ വല്ലതും ഉണ്ടോ എന്നത് അടക്കം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

 ഈ വാര്‍ത്ത കൂടി വായിക്കാം

മാവിന്‍തൈ നടുന്നതിനെ ചൊല്ലി തര്‍ക്കം; മാതാപിതാക്കളെ നടുറോഡില്‍ വെട്ടിക്കൊന്ന മകന്‍ കീഴടങ്ങി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ