പത്തനംതിട്ടയില്‍ കര്‍ഷകന്‍ മരിച്ചനിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2022 07:59 AM  |  

Last Updated: 11th April 2022 07:59 AM  |   A+A-   |  

suicide

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: തിരുവല്ലയില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിരണം കാണാത്ര പറമ്പില്‍ രാജീവാണ് മരിച്ചത്.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പുരയിടത്തിലെ മരത്തില്‍ രാജീവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷി ആവശ്യത്തിനായി രാജീവ് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കൃഷിക്കായി പത്തേക്കര്‍ ഭൂമി പാട്ടത്തിന് എടുത്ത് രാജീവ് കൃഷി ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം കൃഷിനാശം ഉണ്ടായതിനെ തുടര്‍ന്ന് വലിയ നഷ്ടമുണ്ടായി. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാരം തുച്ഛമായിരുന്നു എന്ന തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരില്‍ നിന്ന് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിന് രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മരണം.

 ഈ വാര്‍ത്ത കൂടി വായിക്കാം

കൊച്ചിയില്‍ കൂട്ടമരണം; പാലാരിവട്ടത്ത് അമ്മയും മകളും മരുമകനും വീട്ടില്‍ മരിച്ചനിലയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ