കേരളത്തിലേത് യൂറോപ്യന്‍ ജീവിത നിലവാരം; സില്‍വര്‍ലൈന്‍ പദ്ധതി അത്യാവശ്യം: യെച്ചൂരി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2022 12:27 PM  |  

Last Updated: 11th April 2022 12:36 PM  |   A+A-   |  

yechury

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി/ഫയല്‍

 

കണ്ണൂര്‍: സില്‍വര്‍ലൈന്‍ പോലെയുള്ള പദ്ധതികള്‍ കേരളത്തിന് അത്യാവശ്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യന്‍ നിലവാരത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞെന്ന് യെച്ചൂരി പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു യെച്ചൂരി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചത്. മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സിപിഎം സമരം മതിയായ നഷ്പരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ്. എന്നാല്‍ കാര്യങ്ങള്‍ കേരളത്തില്‍ അങ്ങനെയല്ലെന്നു യെച്ചൂരി  പറഞ്ഞു.

ഹിജാബ് പോലുള്ള വിഷയങ്ങളാണ് ബിജെപിയുടെ പ്രധാന അജണ്ട. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ സാധ്യമായ എല്ലാ വഴികളും ബിജെപി തേടുകയാണ്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനാണ് ഹിന്ദുത്വ ശക്തികളുടെ ശ്രമം. വിലക്കയറ്റവും ഇന്ധനവിലയും ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണണെന്ന് യെച്ചൂരി പറഞ്ഞു.

പാര്‍ട്ടിയെ അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്തും. സിപിഎമ്മിന്റെ സ്വതന്ത്ര ശക്തി വര്‍ധിപ്പിക്കും. ഹിന്ദുത്വ ശക്തികള്‍ക്കെതിരേ ഇടത് ജനാധിപത്യ ബദല്‍ സാധ്യമാക്കാനാണ് ശ്രമം. അതിന് മതേതര സഖ്യങ്ങളുടെ പിന്തുണയുണ്ടാവണമെന്നും യെച്ചൂരി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കെ വി തോമസിനെ പുറത്താക്കുമോ?;  കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ