ഉരുളകളാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരില്‍  ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി; ആറുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 08:29 AM  |  

Last Updated: 13th April 2022 08:29 AM  |   A+A-   |  

gold_smuggling

അറസ്റ്റിലായ പ്രതികള്‍/ ടിവി ദൃശ്യം

 

കോഴിക്കോട്: കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണക്കടത്ത് പിടികൂടി. രണ്ടു കാരിയര്‍മാര്‍ അടക്കം ആറുപേര്‍ അറസ്റ്റിലായി. രണ്ടു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. 

ഉരുളകളാക്കി ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വര്‍ണം കടത്തിയത്. 

ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഷബീന്‍, ഷബീല്‍, ലത്തീഫ്, സലിം എന്നിവരും പൊലീസിന്റെ പിടിയിലായി. വിമാനത്താവള ടെര്‍മിനലിന് പുറത്തിറങ്ങിയവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഗതാ​ഗതനിയമം ലംഘിച്ചതിന് ശിക്ഷിക്കപ്പെടുന്നവരെ ഇനി പൊലീസിൽ എടുക്കില്ല, ചട്ടം ഭേദ​ഗതി ചെയ്യാൻ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ