എനിക്ക് ആ കുട്ടി എന്താല്ലാമോ ആണ്; നിരപരാധിയാണെന്ന് കുറിപ്പിട്ടു, പിന്നാലെ പോക്‌സോ കേസ് പ്രതി ജീവനൊടുക്കി

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത്
sahad
sahad

തൃശൂര്‍: പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. താന്‍ നിരപരാധിയാണെന്ന് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതിന് പിന്നാലെയായിരുന്നു ആത്മഹത്യ. കഴിഞ്ഞ ദിവസമാണ് സഹദിനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടത്. കഴിഞ്ഞ ഡിസംബറില്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്ന സഹദ് കുറച്ച് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

അതേസമയം, ഈ കേസില്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സഹദ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പില്‍, പരാതി കൊടുത്തവര്‍ക്കും ജയിലിലാക്കിയവര്‍ക്കും എല്ലാവരെയും പറ്റിക്കാമെങ്കിലും സ്വയം പറ്റിക്കാനാകില്ലല്ലോ എന്നും പറയുന്നുണ്ട്.

സഹദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പോക്‌സോ ബലാത്സംഗം ഇതിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല.
എന്നെ രണ്ടു വര്‍ഷത്തോളം പരാതികൊടുത്ത കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു.
എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഒകെ ആയതിനു ശേഷം വീണ്ടും വന്നു.
എന്റെ വീട്ടില്‍ വന്നു ഞാനാ കുട്ടിയുടെ കാല്‍ പിടിച്ചു.
വീട്ടില്‍ ഉമ്മനോടും വാപ്പനോടും മിണ്ടാറില്ല.
ചൈല്‍ഡ്ഹൂഡ് ലൈഫ് അത്രയും മോശമായിരുന്നു.
എനിക്ക് ഉമ്മനൊക്കെ വിളിക്കാന്‍ കൊതിയായിരുന്നു.
വീട്ടില്‍ പ്രശ്‌നമായിരിക്കുന്ന സമയത്ത് എന്നെ വീണ്ടും പരാതികൊടുത്ത കുട്ടി പ്രോവോകെയ്തു.
എനിക്ക് പിടിച്ചു നിക്കാന്‍ പറ്റിയില്ല.
എന്നോട് രണ്ടുവര്‍ഷം ചെയ്തത് ഞാനും ചെയ്തു.
വിവാഹം ഒകെ ആയകുട്ടി പാവായിരുന്നു.
എന്നെ കുറെ ഹെല്‍പെയ്തു.
എനിക്ക് ആ കുട്ടി എന്തെല്ലാമോ ആണ്.
പരാതി കൊടുത്തവര്‍ക്കും ജയിലില്‍ ആക്കിയവര്‍ക്കും ഈ ലോകത്ത് എല്ലാവരെയും പറ്റിക്കാം സ്വയം അവര്‍ക്ക് പറ്റിക്കാന്‍ പറ്റില്ലല്ലോ.
ക്രൂരമായ വേട്ടയാടലുകള്‍ക്ക് മുന്‍പില്‍ സഹദ് പതറിയില്ല.
ഫിയ ഇല്ലാണ്ടാവുന്നത് എന്നെ തളര്‍ത്തി.
ഒരു തിരിച്ചുവരവ് പോലും അസാധ്യമാണ്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com