മലയാളിയായ പോപ്പുലര്‍ഫ്രണ്ട് നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 04:46 PM  |  

Last Updated: 13th April 2022 04:46 PM  |   A+A-   |  

Popular Front leader arrested in Delhi

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: പോപ്പുലര്‍ഫ്രണ്ട് നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി അഷ്‌റഫിനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതത്.  കള്ളപ്പണം വെളുപ്പിച്ചതിനാണ് അറസ്റ്റ്. 

ഇന്നലെ അഷ്‌റഫിനെ ചോദ്യം ചെയ്യാനായി ഇഡി വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ മാസം ഡിസംബറില്‍ മൂവാറ്റുപുഴയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.  വിവിധസംഘടനകളുടെ പേരില്‍ പണം സ്വീകരിച്ച ശേഷം നിക്ഷേപപദ്ധതികള്‍ക്കായി കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അഷ്‌റഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ വാര്‍ത്ത വായിക്കാം

എനിക്ക് ആ കുട്ടി എന്താല്ലാമോ ആണ്; നിരപരാധിയാണെന്ന് കുറിപ്പിട്ടു, പിന്നാലെ പോക്‌സോ കേസ് പ്രതി ജീവനൊടുക്കി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ