സോപ്പുപൊടി നിര്‍മ്മിക്കുന്ന മെഷീനില്‍ കുടുങ്ങി; വിദ്യാര്‍ത്ഥി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 09:41 PM  |  

Last Updated: 13th April 2022 09:41 PM  |   A+A-   |  

kochi death

പ്രതീകാത്മക ചിത്രം

 

മലപ്പുറം: സോപ്പുപൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. പാണ്ടിക്കാട് തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (18) ആണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്.

ഇന്ന് വൈകിട്ട് ഷമീര്‍ സോപ്പ് കമ്പനിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മകന്‍ മുഹമ്മദ് ഷാമില്‍ മെഷീനിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം പാലക്കാട് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ