പാലക്കാട് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 03:48 PM  |  

Last Updated: 13th April 2022 04:15 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കിഴക്കഞ്ചേരി കൊച്ചുപറമ്പില്‍ എല്‍സി(58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് അപ്പച്ചന്‍ എന്ന വര്‍ഗീസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉച്ചയ്ക്ക് 12.30 നാണ് സംഭവം. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. താനും ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നാണ് വര്‍ഗീസ് വിളിച്ച് പറഞ്ഞത്.

പൊലീസ് വീട്ടില്‍ എത്തിയപ്പോള്‍ കൈ ഞരമ്പ് മുറിച്ച് വര്‍ഗീസ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. വര്‍ഗീസ് അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഈ വാർത്ത കൂടി വായിക്കൂ

ചില്ലറ വില്‍പ്പന വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി; കെഎസ്ആര്‍ടിസിക്ക് ആശ്വാസം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ