തൃശൂര്‍: കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി പരസ്വാമി (55) യാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെ കുന്നംകുളത്ത് വെച്ചായിരുന്നു അപകടം.
തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് ഇടിച്ചത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പരിക്കേറ്റ ആളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയി. പിന്നീട് കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബസ് കണ്ടെത്തിയത്.
മരിച്ചയാള്‍ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഡ്രൈവറുടെ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ