കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ വാന്‍ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2022 05:23 PM  |  

Last Updated: 15th April 2022 08:32 AM  |   A+A-   |  

paraswami

മരിച്ച പെരിസ്വാമി/ ടെലിവിഷൻ ദൃശ്യം

 

തൃശൂര്‍: കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ വാന്‍ കണ്ടെത്തി. വെള്ളറക്കാട് സ്വദേശിയുടെ വാനാണ് മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത്. നിലത്തുവീണ പെരിസ്വാമിയുടെ കാലില്‍ കൂടി കെ സ്വിഫ്റ്റും കയറി. ഇടിച്ച വാനും നിര്‍ത്താതെ പോവുകയായിരുന്നു.

ഇടിച്ച വാന്‍ പൊലീസ് വെള്ളറക്കാടുനിന്നും കണ്ടെത്തിയിട്ടുണ്ട്. ആരാണ് വാന്‍ ഓടിച്ചതെന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ പൊലീസിന്റെ അന്വേഷണത്തിലാണ്. കെ-സിഫ്റ്റ് ഓടിച്ച ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

ആദ്യം ഇടിച്ചത് വാനാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് അപകടം ഉണ്ടാകുന്നത്. സമീപത്തെ ആളുകളും ഓട്ടോക്കാരും പറഞ്ഞത് സ്വിഫ്റ്റ് ബസ് ഇടിച്ചാണ് പെരിസ്വാമി മരിച്ചതെന്നാണ്. ബസിന്റെ പിന്‍വശത്തെ ചക്രമാണ് പെരിസ്വാമിയുടെ കാലില്‍ കയറിയത്. അതിനാല്‍ ഇടിച്ച വിവരം അറിഞ്ഞില്ലെന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി ശരിയാണെന്ന് പൊലീസ് പറയുന്നു. 

 

ഈ വാര്‍ത്ത വായിക്കാം

കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ വാന്‍ കണ്ടെത്തി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ