കാറില്‍ ചാരിനിന്നതിന് യുവാവിന് മര്‍ദനം; പിടികൂടാനെത്തിയ പൊലീസിനെ ആക്രമിച്ചു, ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാര്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 11:23 AM |
Last Updated: 14th April 2022 11:23 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: കാറില്‍ ചാരി നിന്നതിന് യുവാവിനെ മര്‍ദിച്ചവരെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാര്‍ അറസ്റ്റില്‍. കോട്ടയം ഏന്തയാര്‍ സ്വദേശി ജീമോന്‍ (40) പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഡോണ്‍ തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇടപ്പള്ളി മണിമല റോഡില്‍ ചൊവ്വാഴ്ച രാത്രി ആയിരുന്നു സംഭവം. കളമശ്ശേരി സ്വദേശി ഷാരൂഖ് ഇവരുടെ കാറില്‍ ചാരിനിന്നു എന്നാരോപിച്ച് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു എന്നാണ് പരാതി.
സംഭവം കണ്ട നാട്ടുകാര്‍ പൊാലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐ എംഎ ഫൈസലിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ, ഇവര്‍ പൊലീസിന് എതിരെ തിരിഞ്ഞു. എസ്‌ഐയെ കയ്യേറ്റം ചെയ്യുകയും യൂണിഫോമിലെ നെയിം ബോര്‍ഡ് പൊട്ടിക്കുയും ചെയ്തു. ഇതോടെ,ബലംപ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ മര്‍ദിച്ചതിനും പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഈ വാർത്ത വായിക്കാം കോളജ് വളപ്പില്‍ ബിടെക് വിദ്യാര്‍ഥിയെ കുത്തിക്കൊന്നു; അഞ്ചുപേര്‍ പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ