പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 15th April 2022 01:17 PM |
Last Updated: 15th April 2022 01:17 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: പോക്‌സോ കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍. കൊല്ലം അഞ്ചല്‍ സ്വദേശി മണിരാജനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്.
ഇന്നു രാവിലെ കിളിമാനൂര്‍ അടയം വെയിറ്റിങ് ഷെഡ്ഡിന് സമീപമുള്ള മറ്റൊരു ഷെഡ്ഡിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസം മുമ്പ് എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മണിരാജന്‍ അറസ്റ്റിലായിരുന്നു.
ജയിലിലായിരുന്ന ഇയാള്‍ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. രാവിലെ ജോലിക്കായി പോയ സ്ത്രീയാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ