സില്‍വര്‍ ലൈന്‍: പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ പരിഹരിക്കും: മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th April 2022 07:10 AM |
Last Updated: 16th April 2022 07:10 AM | A+A A- |

ഫയല്‍ ചിത്രം
കണ്ണൂര്‍: സില്‍വര്‍ ലൈനിനായുള്ള പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. പിന്നെന്തിനാണ് ഗോ ഗോ വിളികള്‍ എന്നു മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കില്ല. സംസ്ഥാനത്തിന്റെ പല വികസന കാര്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.
പശ്ചാത്തല സൗകര്യ വികസനം പ്രധാനപ്പെട്ടതാണ്. കാലികമായ പുരോഗതി നാടിന് ആവശ്യമാണ്. കെ റയില്‍ പദ്ധതിക്ക് കേന്ദ സര്‍ക്കാര്‍ പിന്തുണ വേണം. അത് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വാർത്ത വായിക്കാം
നിർത്തിയിട്ട കാറിന്റെ ഡോർ പെട്ടെന്ന് തുറന്നു; ബൈക്ക് മറിഞ്ഞ് ആറു വയസ്സുകാരി മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ